രണ്ടു ഗഡു ക്ഷേമപെന്‍ഷന്‍ കൂടി അനുവദിച്ചു; ഇനി എല്ലാ മാസവും പെന്‍ഷനെന്ന് ധനമന്ത്രി

തിരുവനനന്തപുരം: ക്ഷേമ പെന്‍ഷന്‍ രണ്ടു ഗഡുകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. നേരത്തെ അനുവദിച്ച ഒരു ഗഡു പെന്‍ഷന്റെ വിതരണം തുടങ്ങി. ഇതോടെ വിഷുവിന് മുമ്പ് മൂന്ന് ഗഡു പെന്‍ഷന്‍ എല്ലാവര്‍ക്കും ലഭിക്കുമെന്ന് ഉറപ്പാക്കിയെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ ലഭിക്കുന്ന 62 ലക്ഷം പേര്‍ക്ക് 4800 രൂപവീതം ലഭിക്കും. മാസാമാസം പെന്‍ഷന്‍ വിതരണത്തിന് നടപടി ഉറപ്പാക്കിയതായും ധനമന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top