കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് രണ്ട് അന്തേവാസികള്‍ ചാടിപ്പോയി. ഒരു സ്ത്രീയും പുരുഷനുമാണ് ഇന്ന് രാവിലെ ചാടിപ്പോയത്.

കഴിഞ്ഞ ദിവസം അന്തേവാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന്
യുവതി കൊല്ലപ്പെട്ട വാര്‍ഡില്‍ തന്നെയാണ് വീണ്ടും സുരക്ഷാവീഴ്ച നടന്നിരിക്കുന്നത്. വാര്‍ഡ് അഞ്ചിലെ വനിത അന്തേവാസിയാണ് ചാടിപ്പോയവരില്‍ ഒരാള്‍. ഒന്‍പതാം വാര്‍ഡിലായിരുന്നു പുരുഷനായ അന്തേവാസി. കൊലപാതകം നടന്നത് വാര്‍ഡ് 5 ലെ സെല്‍ നമ്പര്‍ 10 ലായിരുന്നു.

വെള്ളം നനച്ച് ഭിത്തി കുതിര്‍ത്ത ശേഷം പ്ലേറ്റ് ഉപയോഗിച്ച് തുരന്നാണ് സ്ത്രീ രക്ഷപ്പെട്ടത്. അന്തേവാസിയായ പുരുഷന്‍ രക്ഷപ്പെട്ടത് കുളിക്കാന്‍ പോകുന്നതിനിടെയാണ്.

Share news
error: Content is protected !!
Scroll to Top