നമ്പര്‍ 18ഹോട്ടലുമായി ബന്ധപ്പെട്ട പീഡന പരാതിയില്‍ ഉടമ റോയ് വയലാറ്റിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡി.സി.പി

എറണാകുളം: നമ്പര്‍ 18ഹോട്ടലുമായി ബന്ധപ്പെട്ട പീഡന പരാതിയിലെ അന്വേഷണത്തില്‍ ഉടമ റോയ് വയലാറ്റിനെതിരെ ശക്തമായ തെളിവുണ്ടെന്ന് കൊച്ചി ഡി.സി.പി വി.യു കുര്യാക്കോസ്. ഈ കേസില്‍ ആരോപണ വിധേയമായ അഞ്ജലിയുടെ പങ്കാളിത്തത്തിനും തെളിവുണ്ട്. കൊവിഡാണെന്ന റോയിയുടെ വാദം പരിശോധിക്കും.
പരാതിക്കാരി, അവര്‍ക്കെതിരായ ചില പരാതികള്‍ പുറത്തു വരാതിരിക്കുന്നതിനു വേണ്ടിയാണ് പോക്‌സോ കേസ് നല്‍കിയ
നല്‍കിയതെന്നു അഞ്ജലി സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കിയിരുന്നു.

കേസില്‍ കൂടുതല്‍ തെളിവ് ലഭിച്ചെങ്കിലും മറ്റാരും പരാതി തന്നിട്ടില്ല.
സി.ബി.ഐ അന്വേഷണം വേണമെന്ന് കാറപകടത്തില്‍ മരിച്ച മോഡല്‍ അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യത്തോട് എതിര്‍പ്പില്ല എന്നും
അദ്ദേഹം വ്യക്തമാക്കി.

പോക്‌സോ കേസ് നടപടികള്‍ ദ്രുതഗതിയിലാക്കിയ അന്വേഷണ സംഘം റോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നതിന് മുന്‍പ് പരാതിക്കാരിയുടെ മൊഴിയെടുത്തേക്കും. തനിക്കെതിരായ പരാതി വ്യാജമാണെന്നും മോഡലുകളുടെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലെ ഒരു ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്നുമായിരുന്നു റോയിയുടെ ആരോപണം. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി റോയി വയലാറ്റ്, അഞ്ജലി, സൈജു തങ്കച്ചന്‍ എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും

Share news
error: Content is protected !!
Scroll to Top