താനൂര്‍ രണ്ടു സംഘം ഏറ്റുമുട്ടി; മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

താനൂര്‍: കുടിപ്പക കാരണം രണ്ടു സംഘം ഏറ്റുമുട്ടി. മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. കൂടുതല്‍ പേര്‍ക്കായി അന്വേഷണം തുടങ്ങി. ഓലപ്പീടികയിലാണ് കേസിനാസ്പദമായ സംഭവം.

കഴിഞ്ഞ ദിവസം രാത്രി ഓലപ്പീടികയിലൂടെ സഞ്ചരിച്ച സംഘത്തെ തടഞ്ഞ് നിര്‍ത്തി വണ്ടിയില്‍ നിന്ന് വലിച്ചിഴച്ച് വാഹനം തല്ലിതകര്‍ത്തു എന്നതാണ് കേസ്. നേരത്തെ ബെന്‍സ് കാര്‍ വിറ്റതുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് പൊലീസ് പറയുന്നത്.

15 ഓളം വരുന്ന സംഘമാണ് കാര്‍ തടഞ്ഞ് മര്‍ദ്ദിച്ചതെന്നാണ് മര്‍ദ്ദനമേറ്റവര്‍ പൊലീസില്‍ നല്‍കിയ മൊഴി. ഇരുകൂട്ടര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമുള്ളതിനാല്‍ സംഘര്‍ഷത്തിന് പിന്നില്‍ മറ്റ് കാരണമുണ്ടോ എന്നതാണ് പൊലീസ് അന്വേഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top