വള്ളിക്കുന്ന് : വള്ളിക്കുന്നിലെ ദേശീയ – യൂണിവേഴ്സിററി വോളിബോൾ താരങ്ങളുടെ കൂട്ടായ്മ (അനുപവ) വള്ളിക്കുന്ന് എം.എൽ.എ .പി.അബ്ദുൾ ഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ശൈലജ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മൺമറഞ്ഞ ദേശീയ താരങ്ങളായ എം.കൃഷ്ണൻ, എൻ.ഗോവിന്ദൻ നായർ , സി.ആർ. ഉണ്ണി എന്നിവരെ അനുസ്മരിയ്ക്കുകയും പഴയ കാല ദേശീയതാരങ്ങളെ ആദരിക്കുകയും ചെയ്തു.
ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് യു : തിലകൻ , ജില്ല സ്പ്പോർട്ട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർ പി.ഹൃഷികേശ് കുമാർ , സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയന്റ് സെക്രട്ടറി ബാബു പാലാട്ട് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മലപ്പുറം റവന്യൂ ജില്ല സ്കൂൾ ഗെയിംസ് വോളിബോൾ ഓവറോൾ ചാമ്പ്യന്മാരായ പരപ്പനങ്ങാടി സബ്ബ് ജില്ല ടീമംഗങ്ങളെ ചടങ്ങിൽ മെഡലുകൾ നൽകി ആദരിച്ചു.
കൂട്ടായ്മയുടെ പ്രസിഡണ്ട് മോഹൻ ദാസ് എം. സ്വാഗതവും സെക്രട്ടറി മുരളീധരൻ പാലാട്ട് റിപ്പോർട്ടും അവതരിപ്പിച്ചു. ഇ. നീലകണ്ഠൻ നമ്പൂതിരി, വി. ശ്രീനാഥ്, നിസാർ കുന്നുമ്മൽ എ. വിനീഷ്, പി സുനിൽ കുമാർ, കൃഷ്ണാനന്ദൻ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിന് കൂട്ടായ്മയുടെ ട്രഷറർ ഇ. വീരമണി നന്ദി പറഞ്ഞു.




