പെരിന്തല്‍മണ്ണയില്‍ നടക്കുന്ന സംസ്ഥാന ഓപ്പണ്‍ കരാട്ടെ മത്സരം അണ്ടര്‍ 40 കിലോ വിഭാഗത്തില്‍ ജേതാക്കളായി ഇരട്ടകള്‍. കോട്ടക്കല്‍ ആമപ്പാറ എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥികളായ അനന്തികയും അവന്തികയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്.
പ്രദര്‍ശന മത്സരമായ ‘കത്താസി’ല്‍ അനന്തികയ്ക്കു സ്വര്‍ണവും അവന്തികയ്ക്കു വെങ്കലവും ലഭിച്ചു. പോരാട്ട മത്സരമായ കുമിത്തെയില്‍ മുതിര്‍ന്ന കുട്ടികളെ തോല്‍പ്പിച്ചാണ് ഇരുവരും ഫൈനലില്‍ എത്തിയത്.
എട്ട് മാസം മുമ്പാണ് ഇരുവരും കരാട്ടെ ക്ലാസിന് ചേര്‍ന്നത്. പറപ്പൂര്‍ ബാപ്പുട്ടിയാണ് പരിശീലകന്‍. കോട്ടക്കല്‍ ആര്യവൈദ്യശാലാ ജീവനക്കാരായ ടി പി ഷാബുവിന്റെയും ഷിബിയുടെയും മക്കളാണ്.




