മോഷണക്കേസിലെ പിടികിട്ടാപ്പുള്ളി 26 വര്‍ഷത്തിനുശേഷം പിടിയില്‍

നിലമ്പൂര്‍: മോഷണക്കേസിലെ പിടികിട്ടാപുള്ളി 20 വര്‍ഷത്തിനുശേഷം നി ലമ്പൂര്‍ പൊലിസിന്റെ പിടിയില്‍. ഗുഡലൂര്‍ നായക്കംമൂല ചെമ്പാല നൗഷാദലിയെ (45)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

1996ലാണ് കേസിനാസ്പദമായ സംഭവം. വര്‍ഷങ്ങള്‍ക്കുശേഷം പ്രതിയെ എടക്കര ബാര്‍ബര്‍ മുക്കിലുള്ള ഭാര്യാവീട്ടില്‍നിന്നാണ് നിലമ്പൂര്‍ പൊലിസ് സ്റ്റേഷനിലെ സ്‌പെഷല്‍ സ്‌ക്വാഡ്അംഗങ്ങള്‍പിടികൂടിയത്.

വടപുറം പാലപറമ്പിലു പുലത്ത് അബ്ദുല്‍ ജലീലിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോവുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top