Section

malabari-logo-mobile

തിരുവനന്തപുരത്ത് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു: തലസ്ഥാനത്ത് സംഘര്‍ഷം

HIGHLIGHTS : Two dyfi activist killed in thiruvananthapuram

തിരുവനന്തപുരം:  വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ തേവലക്കാട് സ്വദേശി മിഥിലരാജ്(30), കല്ലിങ്ങന്‍ മുഖം സ്വദേശിയും സിപിഎം അംഗവുമായ ഹഖ് മുഹമ്മദ്(24), എന്നിവരെയാണ് ഞായറാഴ്ച അര്‍ദ്ധരാത്രിയില്‍ വെട്ടിക്കൊന്നത്.
മുഖ്യപ്രതിയെന്ന് സംശയിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം അഞ്ചോളം പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ബൈക്കിലെത്തിയ സംഘം വടിവാള്‍ ഉപയോഗിച്ചാണ് ഇരുവരെയും വെട്ടിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ വെച്ച് മരിച്ചു. മൃതദേഹം ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

ഇതിനിടെ നഗരത്തില്‍ ഡിവൈഫ്‌ഐയുടെ പ്രതിഷേധമിരമ്പുകയാണ്. പിഎസ്എസി ആസ്ഥാനത്തിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസ് സമരം നടക്കുന്നിടത്ത് സംഘര്‍ഷം നടക്കുകയാണ്. സമരപന്തലിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇരച്ചുകയറാന്‍ ശ്രമിച്ചത് പോലീസ് തടഞ്ഞു. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ പരസ്പരം കല്ലേറുണ്ടായി.

sameeksha-malabarinews

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തി സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സക്രട്ടറി എഎ റഹീം പറഞ്ഞു രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഫൈസല്‍ എന്ന പേരുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അതേ സംഘമാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്നും റഹീം മാധ്യമങ്ങളോട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!