Section

malabari-logo-mobile

പ്രശാന്ത് ഭൂഷണ് ഒരു രൂപ പിഴയിട്ടു

HIGHLIGHTS : SC fines Prashant Bhushan Re 1 for contempt of court

ദില്ലി: കോടതിയലക്ഷ്യക്കേസില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി ഒരു രൂപ പിഴ ചുമത്തി. പിഴയൊടുക്കാന്‍ തയ്യാറായില്ലെങ്ങില്‍ അദ്ദേഹത്തിന് മൂന്ന് മാസം തടവ് അനുഭവിക്കേണ്ടിവരും. കൂടാതെ മൂന്ന് വര്‍ഷത്തേക്ക് അഭിഭാഷകവൃത്തിയില്‍ നിന്ന് വിലക്കുകയും ചെയ്യും.

ജുഡീഷ്യറിക്കെതിരെ ട്വീറ്റ് ചെയ്തു എന്ന കുറ്റമാണ് പ്രശാന്തഭൂഷണെതിരെ ചുമത്തിയിരുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഈ ശിക്ഷ വിധിച്ചിരിക്കുന്നത്.ആഗസ്റ്റ് 25ന് ഈ കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ മിശ്ര, ബിഐര്‍ഗവായ് കൃഷ്ണമുരളി എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. മാപ്പ് അപേക്ഷിച്ചാര്‍ ശിക്ഷ ഒഴിവാക്കാമെന്ന് കോടതി പറഞ്ഞിരുന്നു.

sameeksha-malabarinews

എന്നാല്‍ കാരുണ്യമല്ല, നീതിയാണ് വേണ്ടതെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!