രണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചു

HIGHLIGHTS : Two children suffocated to death after being trapped in a car while playing

ഹൈദരാബാദ്: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ രണ്ട് കുട്ടികള്‍ കളിക്കുന്നതിനിടെ കാറിനുള്ളില്‍ അകപ്പെട്ട് ശ്വാസംമുട്ടി മരിച്ചു. രണ്ട് മണിക്കൂറോളമാണ് കുട്ടികള്‍ പുറത്തുകടക്കാനാവാതെ കാറിനുള്ളില്‍ കുടുങ്ങിപ്പോയത്.

sameeksha

ഒരു ബന്ധുവിന്റെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുക്കാനായി തെലങ്കാനയിലെ രംഗ റെഡ്ഡി ജില്ലിയിലുള്ള ദമര്‍ഗിഡ ഗ്രാമത്തില്‍ മാതാപിതാക്കളോടൊപ്പം എത്തിയ കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ബന്ധുക്കള്‍ കൂടിയായ തന്‍മയി ശ്രീ (5), അഭിനയ ശ്രീ (4) എന്നിവരാണ് മരിച്ചത്. ഇവര്‍ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിനകത്ത് കയറി. എന്നാല്‍ കാര്‍ ലോക്കായി പോയതോടെ ഇവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!