ബഹിരാകാശത്തേക്ക് ‘ലേഡീസ് ഒണ്‍ലി ട്രിപ്പ്’, ഇത് ചരിത്രം

HIGHLIGHTS : 'Ladies Only Trip' to Space, This is History

malabarinews

ടെക്‌സസ്: ബ്ലൂ ഒറിജിന്റെ ന്യൂ ഷെപ്പേഡ് റോക്കറ്റ് 31 വിജയകരമായി വിക്ഷേപിച്ചു. ശതകോടീശ്വരന്‍ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള എയ്‌റോസ്‌പേസ് കമ്പനിയാണ് ബ്ലൂ ഒറിജിന്‍. സ്ത്രീകള്‍ മാത്രം പങ്കാളികളാകുന്ന ആദ്യ ബഹിരാകാശ ദൗത്യമായിരുന്നു ഇത്.

sameeksha

പോപ്പ് ഗായിക കാറ്റി പെറിയും ദൗത്യത്തില്‍ ഉള്‍പ്പെട്ടിരുന്നു. കര്‍മാന്‍ രേഖയിലൂടെ സഞ്ചരിച്ച് ക്രൂ കാള്‍ ഭൂമിയില്‍ തിരിച്ചെത്തിയതായി സിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പത്ത് മിനിറ്റോളം നീണ്ടുനില്‍ക്കുന്നതായിരുന്നു ദൗത്യം.

ടെക്‌സസിലെ ബ്ലൂ ഒറിജിന്റെ കേന്ദ്രത്തില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു പേടകം വിക്ഷേപിച്ചത്. ഭൂമിയില്‍നിന്ന് നൂറുകിലോമീറ്റര്‍ അകലെയുള്ള സബ് ഓര്‍ബിറ്റല്‍ ഭ്രമണപഥത്തിലാണ് സംഘം ചെലവഴിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!