കവരത്തി: ലക്ഷദ്വീപില്‍ വിനോദയാത്രാക്കെത്തിയ സംഘത്തിലെ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. മുഹമ്മദ് ഫവാദ് ഖാന്‍, അഹമദ് സഹാന്‍ സൈദ് എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്.ഇരുവരും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ബംഗാരം ദ്വീപില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികളാണ് അപകടത്തില്‍ പെട്ടത്.
ഇരുവരും വിനോദയാത്ര സംഘത്തിലെ അധ്യാപികമാരുടെ കുട്ടികളാണ്. ചെത്തിലാത്ത് ദ്വീപിലെ ജെ ബി സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




