മഞ്ഞപ്പിത്തം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചു

HIGHLIGHTS : Student dies of jaundice

careertech

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച വിദ്യാര്‍ഥി മരിച്ചു. മലപ്പുറം വാഴക്കാട് സ്വദേശിമഠത്തില്‍ ഷാദാബ് (14) ആണ് മരിച്ചത്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സഭവിച്ചത്.വാഴക്കാട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ഷാദാബ്. മീഡയാവണ്‍ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസറ്റ് മുജീബ്‌റഹ്‌മാന്റെ മകനാണ്.

മഞ്ഞപ്പിത്തം ഗുരുതരമായി കുട്ടിയുടെ കരളിനെയും ഹൃദയത്തെയും ബാധിച്ചിരുന്നു. അടുത്തിടെ മഞ്ഞപ്പിത്തം ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥിയും മലപ്പുറത്ത് മരിച്ചിരുന്നു.

sameeksha-malabarinews

മാതാവ്: ബിശാറ മുജീബ്, അമാന റഹ്‌മ, മെഹ്താബ്, ഷാസാദ് എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആക്കോട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!