അബ്ദുള്‍ റഹീമിന്റെ മോചനം;വിധി പറയാന്‍ മാറ്റി

HIGHLIGHTS : The release order for Abdul Rahim, a native of Kodampuzha, Kozhikode, who is in a Saudi prison, was not issued today.

careertech

റിയാദ്:സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. റിയാദ് ക്രിമിനല്‍ കോടതി വിധിപറയാന്‍ കേസ് വീണ്ടും മാറ്റി. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു.

സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജയിലില്‍ കഴിയുകയാണ് റഹീം. കഴിഞ്ഞമാസം 17ന് പരിഗണിച്ച കേസ് ഈ മാസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ജയില്‍ മോചനത്തിനുള്ള ഉത്തരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് കേസ് അടുത്ത തവണത്തേക്ക് നീട്ടിയത്.

sameeksha-malabarinews

സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട ധനം കോടതി വഴി നല്‍കിയെങ്കിലും പബ്ലിക്ക് റൈറ്റ്സുമായി ബന്ധപ്പെട്ട കേസില്‍ തീര്‍പ്പുണ്ടാകാത്തതാണ് മോചന ഉത്തരവ് നീണ്ടു പോകാന്‍ കാരണം. മോചന ഉത്തരവ് വന്നാല്‍ അത് മേല്‍ക്കോടതിയും ഗവര്‍ണറേറ്റും അംഗീകരിക്കണം. ഇതിന് ശേഷമേ റഹീമിന് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!