തിരൂരില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ വീണു മുങ്ങി മരിച്ചു

മലപ്പുറം തിരൂരില്‍ രണ്ടും മൂന്നും വയസുള്ള രണ്ടു കുട്ടികള്‍ കുളത്തില്‍ വീണു മുങ്ങി മരിച്ചു.   വീടിനു സമീപത്തെ കുളത്തിലാണ്‌  കുട്ടികള്‍ മുങ്ങി വീണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് സംഭവം.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാണാതായതോടെ നടത്തിയ അന്വേഷണത്തില്‍ വീടിന് സമീപത്തെ കുളത്തില്‍ കുട്ടികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

തിരൂരിനടുത്ത് കാവുങ്ങല്‍ പറമ്പില്‍ നൗഷാദ് രജില ദമ്പദികളുടെ മകനാണ് അമന്‍. പറപ്പുറത്ത് ഇല്ലത്തുപറമ്പില്‍ റഷീദ് റഹിയാനത്ത് ദമ്പദികളുടെ മകളാണ് ഫാത്തിമ റിയ.

 

 

Share news
error: Content is protected !!
Scroll to Top