Section

malabari-logo-mobile

ദേവധാര്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി പദ്ധതികള്‍ നടപ്പാക്കും; മന്ത്രി വിഅബ്ദുറഹിമാന്‍

HIGHLIGHTS : Projects will be implemented for the development of infrastructure in Devadhar School; Minister v abdurrahman

ദേവധാര്‍ സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ബൃഹത്തായ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ യു.എസ്.എസ്, ശാസ്ത്രമേള, കായികമേള വിജയികള്‍ക്കായി ഒരുക്കിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 5.5 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഒരു മാസത്തിനകം പ്രവൃത്തികള്‍ ആരംഭിക്കും. നബാര്‍ഡ് ഫണ്ടില്‍ ഉള്‍പ്പെടുത്തി ആറ് കോടി ചെലവില്‍ യു. പി ബ്ലോക്കും ആധുനിക പാചകപുരയും നിര്‍മിക്കുന്നതിനുള്ള പദ്ധതി സമര്‍പ്പിച്ചിട്ടുണ്ട്. സ്‌കൂളില്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണവും ആരംഭിക്കാനിരിക്കുകയാണെന്നും രണ്ട് കോടിയോളം രൂപ ചെലവഴിച്ച് ഒരു ടര്‍ഫും നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

പിടിഎ പ്രസിഡന്റ് ചുള്ളിയത്ത് ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ വി.പി അബ്ദുല്‍ റഹ്‌മാന്‍, പ്രധാനാധ്യാപിക പി.ബിന്ദു, താനാളൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.വി ലൈജു, എസ്.എം.സി ചെയര്‍മാന്‍ പി. അബ്ദുല്‍ കരീം, പ്രസന്നന്‍, ഖാലിദ് ചെമ്പ്ര, ബിന്ദു മോള്‍, പിടി എ, എസ്എംസി അംഗങ്ങള്‍ പങ്കെടുത്തു.

sameeksha-malabarinews

കുട്ടികള്‍ക്കുള്ള മൊമന്റൊ സ്പോണ്‍സര്‍ ചെയ്തത് 2010 എസ്എസ്എല്‍സി ബാച്ചിലെ ദേവദാരു എന്ന കൂട്ടയ്മയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!