സെല്‍ഫിയെടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

റായ്ബറേലി: സെല്‍ഫി എടുക്കുന്നതിനിടെ ഗംഗാനദിയില്‍ വീണ് രണ്ട് ആണ്‍കുട്ടികള്‍ മരിച്ചു. തൗഹീദും(17) ഷാനും(18) ശക്തമായ ഒഴുക്കില്‍പ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഫഹദ്(19) എന്ന യുവാവ് നീന്തി രക്ഷപ്പെടുകയായിരുന്നു. മരിച്ച രണ്ടുപേരും പ്ലസ്ടു വിദ്യാര്‍ത്ഥികളാണ്.

മൂന്ന് പേരടങ്ങുന് സംഘം ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് ഇരുവരും നദിയില്‍ വീണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കിടെ സെല്‍ഫി എടുക്കുന്നതിനായി ബോട്ടിന്റെ അരികിലേക്ക് നീങ്ങിയതിനെ തുടര്‍ന്ന് ബാലന്‍സ് നഷ്ടപ്പെട്ട് ബോട്ട് മറിയുകയായിരുന്നു. നദിയില്‍ വീണ
മുങ്ങല്‍വിദഗ്ദരുടെ സഹായത്തോടെയാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ദില്ലി സ്വദേശിയായ ഷാന്‍ അമ്മാവന്റെ വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു. ഇവിടെ നിന്നാണ് സുഹൃത്തുക്കള്‍ക്കൊപ്പം പുറത്ത് പോയത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം സംഭവിച്ചത്. പിന്നീട് നടത്തിയ തെരച്ചിലിനൊടുവില്‍ ഞാറാഴ്ച രാവിലെയാണ് രണ്ട് പേരുടെയും മൃതദേഹം കണ്ടെത്തിയത്.

 

Share news
error: Content is protected !!
Scroll to Top