18ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി;പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

ദില്ലി: 18ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്.

പ്രോടെം സ്പീക്കര്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി ഇന്ത്യാ മുന്നണി ശക്തമായി പ്രതിഷേധിച്ചു. എട്ട് ടേമുകളില്‍ എംപിയായിരുന്ന കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കി ഭര്‍തൃഹരി മഹ്താബിനെ പ്രോടെം സ്പീക്കറാക്കിയതില്‍ പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം പ്രോടെം സ്പീക്കര്‍ പാനലില്‍ നിന്ന് വിട്ടുനിന്നു. ഭര്‍തൃഹരി മഹ്താബ് ഏഴ് തവണയാണ് എംപിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. .

രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും സത്യപ്രതിജ്ഞ ഏറ്റ് ചൊല്ലി പ്രോടെം സ്പീക്കറായി ചുമതലയേറ്റ ഭര്‍തൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. വയനാട് മണ്ഡലത്തില്‍ നിന്നുള്ള, രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ചതായി, അധ്യക്ഷന്‍ സഭയെ അറിയിച്ചു.തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ നടന്നു.12 മണിയോടെ സുരേഷ് ഗോപി ലോകസഭ അംഗമായി സത്യ പ്രതിജ്ഞ ചെയ്തു.സഭ തുടങ്ങും മുന്‍പ് മാധ്യമങ്ങളെ കണ്ട പ്രധാന മന്ത്രി മോദി, മൂന്നാം തവണ അവസരം തന്നതിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു.

കേരളത്തില്‍ നിന്നുള്ള മറ്റ് അംഗങ്ങളും സത്യ പ്രതിജ്ഞ ചെയ്യും.ഭരണഘടനയുടെ ചെറുപതിപ്പുമായി ഗാന്ധി പ്രതിമക്ക് മുന്നില്‍ ഒത്തുകൂടിയ ശേഷമാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്.

Share news
error: Content is protected !!
Scroll to Top