Section

malabari-logo-mobile

ഹിജാബ് നിരോധനത്തിനെതിരെയുള്ള വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനടുത്ത്‌ മാരകായുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍

HIGHLIGHTS : Two arrested with deadly weapons during student protest against hijab ban

കര്‍ണാടകയിലെ ഉഡുപ്പി ജില്ലയിലെ കുന്ദാപൂരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കാത്തതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിനടുത്ത്‌ മാരകായുധങ്ങളുമായി രണ്ട് പേര്‍ പിടിയില്‍. കുന്ദാപൂരിനടുത്തുള്ള ഗംഗോല്ലി ഗ്രാമത്തില്‍ നിന്നുള്ള അബ്ദുള്‍ മജീദ്, റജ്ജാബ് എന്നിവരാണ് അറസ്റ്റിലായത്. ആയുധങ്ങളുമായെത്തിയ അഞ്ച് പേരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇവര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമാണെന്ന് കരുതുന്നില്ലെന്ന് പൊലീസ് പറയുന്നു.

സംഭവത്തില്‍ കുന്ദാപൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉഡുപ്പിയിലെ കുന്ദാപൂര്‍ ഏരിയയിലെ കോളജില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയാണ് പ്രതിഷേധം നടന്നത്. സ്‌കൂള്‍ മാനേജ്മെന്റ് തീരുമാനിച്ച യൂണിഫോം മാത്രമേ ധരിക്കാന്‍ പാടുള്ളൂവെന്നും വിദ്യാഭ്യാസനയ പ്രകാരമുള്ള യൂണിഫോം ധരിച്ചെത്തുന്നവര്‍ക്കു മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും
മറ്റ് മതപരമായ ആചാരങ്ങള്‍ കോളജുകളില്‍ അനുവദിക്കില്ലെന്നും കാണിച്ച് യൂണിവേഴ്സിറ്റിക്ക് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.

sameeksha-malabarinews

ഹിജാബ് ധരിച്ചു കോളജില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളജില്‍ മുസ്ലിം വിദ്യാര്‍ഥിനികളുടെ പ്രതിഷേധം തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!