Section

malabari-logo-mobile

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച സൈനികന്‍ എ പ്രദീപിന്റെ ഭാര്യ താലൂക്ക് ഓഫീസില്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു

HIGHLIGHTS : Coonoor helicopter crash soldier A Pradeep's wife enters government office at taluk office

തൃശൂര്‍: കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ച തൃശൂര്‍ പൊന്നൂക്കര സ്വദേശി ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. റവന്യൂമന്ത്രി കെ രാജന്റെ സാന്നിധ്യത്തില്‍ തൃശൂര്‍ താലൂക്ക് ഓഫീസില്‍ എല്‍ഡി ക്ലര്‍ക്കായാണ് ശ്രീലക്ഷ്മി ഇന്ന് രാവിലെ ജോലിയില്‍ പ്രവേശിച്ചത.്

ഡിസംബര്‍ 15ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ശ്രീലക്ഷ്മിയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കൂടാതെ ധനസഹായമായി 5 ലക്ഷം രൂപയും പ്രദീപിന്റെ അച്ഛന് ചികിത്സക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 3 ലക്ഷം രൂപയും ധനസഹായം നല്‍കാന്‍ തീരുമാനിച്ചിട്ടണ്ട്.

sameeksha-malabarinews

ഛത്തീസ്ഗഢിലെ മാവോവാദികള്‍ക്കെതിരായ സേനാ നീക്കം, ഉത്തരാഖണ്ഡിലെയും കേരളത്തിലെയും പ്രളയസമയത്തെ രക്ഷാദൗത്യം തുടങ്ങി നിരവധി സേനാ മിഷനുകളില്‍ പ്രദീപ് പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് തമിഴ്നാട്ടിലെ കൂനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്, ജൂനിയര്‍ വാറണ്ട് ഓഫീസര്‍ എ പ്രദീപ് എന്നിവരുള്‍പ്പെടെ 14 പേരുടെ ജീവന്‍ കവര്‍ന്ന അപകടമുണ്ടായത്. മോശം കാലവസ്ഥയായിരുന്നു അപകട കാരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!