വയനാട്ടില്‍ രണ്ടര വയസ്സുകാരിക്ക് നേരെ പീഡനം;പ്രതി പോലീസ് പിടിയില്‍

വയനാട്ടില്‍ രണ്ടര വയസ്സുകാരിക്ക് നേരെ പീഡനം. കുട്ടിയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തറിയുന്നത്. വിവരം മെഡിക്കല്‍ കോളേജ് അധികൃതരാണ് പൊലീസില്‍ അറിയിച്ചത്.

വിവരമറിഞ്ഞ് മാനന്തവാടി പൊലീസ് എത്തുകയും അന്വേഷണം നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരാളെ ഇന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടുമാസത്തോളമായി യുവാവ് കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയിട്ടുണ്ട് എന്ന് കണ്ടെത്തി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

Share news
error: Content is protected !!
Scroll to Top