പഞ്ചാബില്‍ എല്‍പിജി ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് ഏഴ്‌പേര്‍ മരിച്ചു;15 പേര്‍ക്ക് പൊള്ളലേറ്റു

ഹോഷിയാര്‍പൂര്‍-ജലന്ധര്‍ റോഡില്‍ ശനിയാഴ്ച രാത്രി മാണ്ഡിയാല അഡ്ഡയ്ക്ക് സമീപം പിക്കപ്പ് വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഏഴ് പേര്‍ മരിക്കുകയും 15 പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു.

സുഖ്ജീത് സിംഗ് (ഡ്രൈവര്‍), ബല്‍വന്ത് റായ്, ധര്‍മേന്ദര്‍ വര്‍മ്മ, മഞ്ജിത് സിംഗ്, വിജയ്, ജസ്വീന്ദര്‍ കൗര്‍, ആരാധന വര്‍മ്മ എന്നിവരാണ് മരിച്ചത്.

ബല്‍വന്ത് സിംഗ് (55), ഹര്‍ബന്‍സ് ലാല്‍ (60), അമര്‍ജീത് കൗര്‍ (50), സുഖ്ജീത് കൗര്‍, ജ്യോതി, സുമന്‍, ഗുര്‍മുഖ് സിംഗ്, ഹര്‍പ്രീത് കൗര്‍, കുസുമ, ഭഗവാന്‍ ദാസ്, ലാലി വര്‍മ്മ, സീത, അജയ്, സഞ്ജയ്, രാഘവ്, പൂജ എന്നിവര്‍ക്കാണ് പിരിക്കേറ്റത്.

സംഭവത്തില്‍ ഹോഷിയാര്‍പൂര്‍ പോലീസ് സൂപ്രണ്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും പരിക്കേറ്റവര്‍ക്ക് സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.

പോലീസ് പറയുന്നതനുസരിച്ച്, ടാങ്കര്‍ രാം നഗര്‍ ധേഹ ലിങ്ക് റോഡിലേക്ക് തിരിയുമ്പോള്‍ പിക്കപ്പ് ട്രക്കില്‍ ഇടിച്ചതാണ് മാരകമായ സ്‌ഫോടനത്തിന് കാരണമായത്.

 

Share news
error: Content is protected !!
Scroll to Top