എആര്‍ നഗര്‍: സ്‌കൂള്‍ വിട്ടു നടന്നു പോകുകയായിരുന്ന ഇരട്ട സഹോദര്‍ശങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് ഗുഡ്സ് ജീപ്പ് ഇടിച്ച് പരിക്ക്. ബുധനാഴ്ച വൈകുന്നേരം5 മണിയോടെയാണ് അപകടം സംഭവിച്ചത്.
കുന്നുംപുറത്തിനും തോട്ടശേരിയറക്കും ഇടയില്‍ വെച്ചാണ് അപകടം നടന്നത്. തോട്ടശ്ശേരിയറ സ്വദേശി ഇ. പി.ശബാബിന്റെ ഇരട്ട മക്കളായ 14 വയസ്സുകാരായ അമന്‍, അമല്‍, കാടപ്പടി കെ.കെ പടി പെരുമാള്‍ (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമനും അമലും ചേറൂര്‍ യതീംഖാന സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി കളാണ്. ഇവരുടെ ബര്‍ത്ത് ഡേ കൂടിയായിരുന്നു അപകടമുണ്ടായ ദിവസം. തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




