കാസര്‍കോട് ബസ് നിയന്ത്രണംവിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി;നാലുപേര്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കാസര്‍കോട്- കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ വാഹനാപകടത്തില്‍ നാലു പേര്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസ് ബ്രേക്ക് നഷ്ടമായി നിയന്ത്രണംവിട്ട് ബസ്‌കാത്തിരിപ്പു കേന്ദ്രത്തിലേക്കും സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷയിലും ഇടിച്ചു കയറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

കര്‍ണാടക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ അലി,ഓട്ടോയിലുണ്ടായിരുന്ന പത്തുവയസുള്ള കുട്ടി, ബസ് കാത്തുനിന്ന തലപ്പാടി സ്വദേശി ലക്ഷ്മി, മറ്റൊരു സ്ത്രീ എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലും മംഗളൂരു, ദര്‍ളകട്ട ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

്. ബസിലുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റതായും മൂന്ന് പേരുടെ നില ഗുരുതരമാണെന്നുമാണ് വിവരം. പരിക്കേറ്റവരില്‍ ചിലരെ മംഗലാപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ബസിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്.ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top