വിസ്മയിപ്പിക്കാന്‍ വീണ്ടും മമ്മൂക്കയെത്തുന്നു;’കളങ്കാവല്‍’ ക്രൈം ഡ്രാമ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

പ്രക്ഷകരെ വിസ്മയിക്കാന്‍ മമ്മൂക്കയെത്തുന്നു. നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനം നിര്‍വഹിച്ച ‘കളങ്കാവല്‍’ ക്രൈം ഡ്രാമ ചിത്രത്തിലാണ് മമ്മൂട്ടിറെ ശ്രദ്ധേയമായ വേഷം ചെയ്യുന്നത്. മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കിയാണ് ‘കളങ്കാവല്‍’ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ മൂഡ് എന്താണെന്ന് പ്രേക്ഷകരില്‍ എത്തിക്കുന്ന തരത്തിലാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഈ ചിത്രം ദുല്‍ഖര്‍ വേഫറര്‍ ഫിലിംസാണ് കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് കളങ്കാവലിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

4 മാസത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടിയെ വീണ്ടും ബിഗ് സ്‌ക്രീനില്‍ കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിച്ചിരിക്കുന്നത്. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റര്‍ – പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍- സുനില്‍ സിംഗ്, സംഗീതം – മുജീബ് മജീദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ഷാജി നടുവില്‍, സ്റ്റില്‍സ്- നിദാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബോസ്, മേക്കപ്പ്- അമല്‍ ചന്ദ്രന്‍, ജോര്‍ജ് സെബാസ്റ്റ്യന്‍, വസ്ത്രാലങ്കാരം-അഭിജിത്ത് സി, പബ്ലിസിറ്റി ഡിസൈന്‍സ്- ആന്റണി സ്റ്റീഫന്‍, പിആര്‍ഓ – വൈശാഖ് സി വടക്കേവീട്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍- ട്രൂത് ഗ്ലോബല്‍ ഫിലിംസ്, ജിനു അനില്‍കുമാര്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top