ഓണക്കോടിയും ഭക്ഷണകിറ്റും വിതരണം ചെയ്തു

പരപ്പനങ്ങാടി:വയോജനങ്ങള്‍ക്ക് ഓണക്കോടിയും ഭക്ഷണകിറ്റും വിതരണം ചെയ്ത് സൂപ്പികുട്ടിനഹ മെമ്മോറിയല്‍ സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍.ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ ഓണക്കോടി സ്‌നേഹക്കോടി എന്ന പദ്ധതിയുടെ ഭാഗമായിയാണ് പരിപാടി സംഘടിപ്പിച്ചത്.

സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ഓണക്കോടിയും ഭക്ഷണകിറ്റും വീടുകളില്‍ എത്തി വിതരണം ചെയ്തു. കുട്ടികളില്‍ നന്മയും അനുകമ്പയും സ്‌നേഹവും വളര്‍ത്തുന്ന ഈ പ്രവര്‍ത്തനത്തിലൂടെ നിരാലംബരായ മുപ്പത്തി അഞ്ചോളം വ്യക്തികള്‍ക്ക് സഹായം എത്തിക്കാന്‍ സാധിച്ചുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.

പ്രിന്‍സിപ്പല്‍ ജാസ്മിന്‍ ടീച്ചറുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി പിടിഎ പ്രസിഡണ്ട് അബ്ദുല്ലത്തീഫ് തെക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യാപകരായ
ഷക്കീല, ജൈസല്‍, ലബീബ്, ഷെഫീക്ക, ജാസ്മിന്‍, റൂബി, അശ്വതി സഫിയ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top