തിരൂര്‍: ടിവിയും സ്റ്റാന്‍ഡും തലയില്‍ വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. ആലത്തിയൂര്‍ മേലെപറമ്പില്‍ പയനിങ്ങല്‍ അഷറഫിന്റെ മകന്‍ ഹനാന്‍ ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് അപകടം. ടി വി സ്റ്റാന്‍ഡില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ സ്റ്റാന്‍ഡ് കുട്ടിയുടെ ദേഹത്ത് മറിഞ്ഞ് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഹനാനെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ഉമ്മ ഹഫ്‌സത്ത്. സഹോദരി :ഹന്ന.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



