Section

malabari-logo-mobile

തുഷാര്‍വെള്ളാപ്പള്ളി യുഎഇയില്‍ ചെക്ക് തട്ടിപ്പ് കേസില്‍ അറസ്റ്റില്‍

HIGHLIGHTS : അജ്മാന്‍: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി യുഎയില്‍ അറസ്റ്റിലായി. പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ (20 കോടി) വണ്ടിച്ചെക്ക് നല്‍കിയെന്ന ബിസ്‌ന...

അജ്മാന്‍: ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍വെള്ളാപ്പള്ളി യുഎയില്‍ അറസ്റ്റിലായി. പത്തു മില്യണ്‍ ദിര്‍ഹത്തിന്റെ (20 കോടി) വണ്ടിച്ചെക്ക് നല്‍കിയെന്ന ബിസ്‌നസ് പങ്കാളിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച അജ്മാന്‍ എയര്‍പോര്‍ട്ടിലിറങ്ങിയ ഉടനെയാണ് പോലീസ് തുഷാറിനെ കസ്റ്റഡിയില്‍ എടുത്തത്. ബുധനാഴ്ച രാത്രി അജമാനിലെ ജയിലിലേക്ക് മാറ്റി.

sameeksha-malabarinews

പത്തുവര്‍ഷം മുമ്പ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്പനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പ്പിച്ച തൃശൂര്‍ സ്വദേശിയായ നാസില്‍ അബ്ദുള്ള എന്നയാള്‍ നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിരവധി തവണ കാശ് നല്‍കാം എന്ന് തുഷാര്‍ നാസില്‍ അബ്ദുള്ളയോട് പറഞ്ഞിരുന്നെങ്കിലും വാക്ക് പാലിച്ചിരുന്നില്ല. ഇതെ തുടര്‍ന്നാണ് ഒത്തുതീര്‍പ്പിന് തയ്യാറാണെന്ന് പറഞ്ഞ് നാസില്‍ തുഷാറിനെ ഗള്‍ഫിലേക്ക് ക്ഷണിച്ച് വരുത്തിയത്. ബിസ്‌നസ് നഷ്ടമായതോടെ തുഷാര്‍ നാട്ടിലേക്ക് കടക്കുകയും പിന്നീട് രാഷ്ട്രീയത്തില്‍ സജീവമാവുകയുമായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!