പരപ്പനങ്ങാടിയില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് എത്തിച്ച ഇറച്ചിയില്‍ പുഴു;നടപടിക്കൊരുങ്ങി നഗരസഭ

പരപ്പനങ്ങാടി: സ്‌കൂളിലേക്ക് ഉച്ചഭക്ഷണത്തിന് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ കൊണ്ടുപോയ ഇറച്ചി പുഴുവരിച്ച നിലയില്‍. സംഭവത്തെ തുടര്‍ന്ന് അയ്യപ്പന്‍ കാവിലെ ഇറച്ചിക്കട പരപ്പനങ്ങാടി നഗരസഭയിലെ സാനിറ്ററി ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി പൂട്ടിച്ചു.

നെടുവ ഹൈസ്‌കൂളില്‍ ഉച്ചഭക്ഷണത്തിന് പാകം ചെയ്യാനായി കൊണ്ടുന്ന ഇറച്ചിയിലാണ് പുഴുക്കളെ കണ്ടത്. ഉടന്‍തന്നെ സ്‌കൂള്‍ അധികൃതര്‍ ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയായിരുന്നു.ഇതെ തുടര്‍ന്നാണ് എച്ച് ഐ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

സംഭവത്തിന്‍ അന്വേഷണം നടത്തി തുടര്‍നടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ ഹനീഫ കൊടപ്പാളി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top