ഇത്തവണ സാലറി ചലഞ്ച് ഇല്ല

തിരുവനന്തപുരം: ഇത്തവണ പ്രളയപുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള പണം കണ്ടെത്താന്‍ സാലറി ചലഞ്ച് ഇല്ല. ഇന്ന് ചേര്‍ന്ന് മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം. പ്രളയബാധിതര്‍ക്കുള്ള അടിയന്തര സഹായം അടുത്തമാസം ഏഴിന് മുമ്പായി കൊടുത്ത് തീര്‍ക്കാനും തീരുമാമെടുത്തു.

ഓണാഘോഷ പരിപാടികള്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി നടത്തും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ് കഴിഞ്ഞ വര്‍ഷത്തേതു പോലെ ഇത്തവണയും നല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.

പ്രളയ സഹായത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ അതാത് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിലായിരിക്കും ലിസ്റ്റ് തയ്യാറാക്കുക.

Share news
error: Content is protected !!
Scroll to Top