കോട്ടക്കലില്‍ പണം വെച്ച് ശീട്ടുകളി; ലക്ഷങ്ങളുമായി ഒമ്പതംഗ സംഘം പിടിയില്‍

കോട്ടക്കല്‍: നഗരമധ്യത്തില്‍ പണം വെച്ച് ശീട്ടുകളിച്ച ഒമ്പതംഗ സംഘം പിടിയിലായി. കോട്ടക്കല്‍ എസ്.ഐ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താനൂര്‍ കോറാട് അഷ്റഫ് (43)തേഞ്ഞിപ്പലം മൂഴിക്കല്‍ ജാഫര്‍(38) പാലത്തിങ്കല്‍ മംഗലശേരി റജീഷ് (38) തെന്നല കെ.ടി. മൊയ്തീന്‍ (63) വേങ്ങര പാക്കട ഉസ്മാന്‍(61) വള്ളിക്കുന്ന് കുറ്റിക്കാട്ടില്‍ അബ്ദുള്‍ അസീസ് (50) തെയ്യാല ചിറ്റമ്പലം ജലീല്‍ (33) താനൂര്‍ ചെറുശ്ശേരി ജാഫര്‍ (32) വൈലത്തൂര്‍ മേലേതില്‍ മുഹമ്മദ് (45) എന്നിവരാണ് അറസ്റ്റിലായത്. രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു.

ധര്‍മ്മാശുപത്രിക്ക് മുന്‍വശം പണം വെച്ച് ശീട്ടുകളിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നായിരുന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും2,66,500 രൂപ പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം നടന്നത്.

സംഭവത്തില്‍ കെട്ടിട ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് പൊലീസ് പറഞ്ഞു.എ.എസ്.ഐ ഹരിദാസന്‍, സി.പി.ഒമാരായ കൈലാസ്, സുജിത്, ശരണ്‍, അന്‍വര്‍ സാദത്ത് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. പിടിയിലായവര്‍ക്ക് ജാമ്യം നല്‍കി.

Share news
error: Content is protected !!
Scroll to Top