Section

malabari-logo-mobile

മികച്ച പ്രതികരണവുമായി ടര്‍ബോ

HIGHLIGHTS : Turbo with better response

മമ്മൂട്ടി നായകനായ ടര്‍ബോ എന്ന സിനിമ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. പ്രീ സെയില്‍ ബിസിനസില്‍ നാല് കോടിയിലധികം കേരളത്തില്‍ നേടാനായി. മികച്ച പ്രതികരണവുമാണ് ടര്‍ബോയ്ക്ക്. ടര്‍ബോയുടേതായി വിറ്റ ടിക്കറ്റുകളുടെ കണക്കുകള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് ടിക്കറ്റ് വില്‍പനയുടെ കണക്കുകള്‍ പുറത്തുവിട്ടതാണ് ചര്‍ച്ചയാകുന്നത്. മമ്മൂട്ടി നായകനായ ടര്‍ബോയുടെ 54000 ടിക്കറ്റുകളാണ് ആകെ ഇന്നലെ ബുക്ക് മൈ ഷോയിലൂടെ വിറ്റത്. ഒന്നാമതുള്ള ഗുരുവായൂര്‍ അമ്പലനടയുടെ 68000 ടിക്കറ്റുകളും മുന്‍കൂറായി വിറ്റു.

sameeksha-malabarinews

ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടന്‍ സുനിലുമാണ് ഉള്ളത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്‌നാം ഫൈറ്റേര്‍സാണ് നിര്‍ണായകമായ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുന്‍ മാനുവല്‍ തോമസും ആണ്.

ക്രിസ്റ്റോ സേവ്യറാണ് പശ്ചാത്തല സംഗീതം. 200 കിമീ സ്പീഡ് ചേസിങ് വരെ ചിത്രീകരിക്കാന്‍ സാധിക്കുന്ന ഹോളിവുഡിലെ ചേസിങ് സീനുകളില്‍ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന്‍ ബ്ലര്‍ മെഷര്‍മെന്റിന് അനുയോജ്യമായ ‘പര്‍സ്യുട്ട് ക്യാമറ’യാണ് ‘ടര്‍ബോ’യില്‍ ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിഷ്ണു ശര്‍മ്മ. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആരോമ മോഹന്‍, ഡിസൈനര്‍ മെല്‍വി ജെ & ആഭിജിത്ത്, മേക്കപ്പ് റഷീദ് അഹമ്മദ് & ജോര്‍ജ് സെബാസ്റ്റ്യന്‍, കോ ഡയറക്ടര്‍ ഷാജി പടൂര്‍, കോസ്റ്റ്യൂം ആക്ഷന്‍ ഡയറക്ടര്‍ ഫൊണിക്‌സ് പ്രഭു, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രാജേഷ് ആര്‍ കൃഷ്ണന്‍, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിഷ്ണു സുഗതന്‍, പിആര്‍ഒ ശബരി എന്നിവരാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക