Section

malabari-logo-mobile

അടുത്തത് തായ്‌വാന്‍, ചൈന ആഹ്‌ളാദത്തോടെയാണ് യുക്രെയ്നിലെ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നതെന്ന് ട്രംപ്

HIGHLIGHTS : Trump says Taiwan and China look at developments in Ukraine

യുക്രെയ്നിലെ സംഭവവികാസങ്ങള്‍ തുടക്കം മുതല്‍ ചൈനീസ് പ്രസിഡന്റ് ഷി ജിങ് പിങ്ങ് സന്തോഷത്തോടെ വീക്ഷിക്കുന്നുണ്ടാകുമെന്നും അധിനിവേശത്തിന് സാധ്യതയുള്ള അടുത്ത പ്രദേശം തായ്‌വാനായിരിക്കുമെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു എസിന്റെ മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണെന്നും തീര്‍ച്ചയായും അവര്‍ തായ്വാന്‍ ആക്രമിക്കാന്‍ പോവുകയാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട് ഷി ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്താനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്‍മാരെ അവിടെത്തന്നെ ഉപേക്ഷിച്ച് അഫ്ഗാനിസ്ഥാനില്‍നിന്ന് യുഎസ് പിന്‍വാങ്ങിയ രീതി ഷി ചിന്‍പിങ് കണ്ടതാണ്. ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷീയ്ക്ക് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു.

sameeksha-malabarinews

യുഎസ് പ്രസിഡന്റിന്റെ കസേരയില്‍ ഇപ്പോഴും ഞാനായിരുന്നെങ്കില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന്‍ ഇത്തരമൊരു ആക്രമണത്തിനു മുതിരില്ലെന്നുള്ളത് ഉറപ്പാണ്. തന്റെ ഭരണകാലത്ത് യുക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയെന്നും എന്നാല്‍ ബൈഡന്‍ ഇത് കുറച്ചെന്നും ട്രംപ് അവകാശപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!