തിരുവന്തപുരത്ത് ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്.


MODEL 1 copyതിരു: തിരുവന്തപുരത്ത് ഇന്ന് ഓട്ടോ ടാക്‌സി പണിമുടക്ക്. മിനിമം നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സൂചനാ പണിമുടക്ക് നടത്തുന്നത്. രവിലെ 6 മണി മുതല്‍ വൈകീട്ട് ആറുമണി വരെയാണ് പണിമുടക്ക്. വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തിയിരുന്നെങ്കിലും ഓണാഘോഷത്തോടനുബന്ധിച്ച് പണിമുടക്ക് മാറ്റിവെക്കുകയായിരുന്നു.

ചാര്‍ജ്ജ് വര്‍ധ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,ബിഎംഎസ്, എസ്ടിയു,എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

ഓട്ടോ ചാര്‍ജ്ജ് മിനിമം 25 രൂപയും കിലോമീറ്ററിന് 15 രൂപയും ആക്കുക, കാറുകള്‍ക്ക് മിനിമം 250 രൂപയും കിലോമീറ്ററിന് നിരക്ക് 20 രൂപയും വര്‍ദ്ധിപ്പിക്കു എന്നതാണ് തൊഴിലാളികളുടെ ആവശ്യം.

Share news
error: Content is protected !!
Scroll to Top