Section

malabari-logo-mobile

ടുജി, കല്‍ക്കരി, കോമണ്‍വെല്‍ത്ത് അഴിമതി വരെ മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നു; വിനോദ് റായ്

HIGHLIGHTS : ദില്ലി:ടുജി, കല്‍ക്കരി അഴിമതി മുതല്‍ കോമണ്‍വെല്‍ത്ത് അഴിമതി വരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നുവെന്ന് മുന്‍ സിഎജ...

MODEL 2 copyദില്ലി:ടുജി, കല്‍ക്കരി അഴിമതി മുതല്‍ കോമണ്‍വെല്‍ത്ത് അഴിമതി വരെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗിന് അറിയാമായിരുന്നുവെന്ന് മുന്‍ സിഎജി വിനോദ് റായിയുടെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ നിന്ന് മന്‍മോഹന്‍സിംഗിന്റെ പേര് ഒഴിവാക്കണമെന്ന് കോണ്‍ഗ്രസ്സ് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയതായും വിനോദ് റായ് പറയുന്നു.

sameeksha-malabarinews

2ജി സ്‌പെക്ട്രം ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രി എ രാജ എല്ലാ കത്തുകളും മന്‍മോഹന്‍ സിംഗിനാണ് അയച്ചിരുന്നത്. പ്രധാനമന്ത്രി അതിനെല്ലാം മറുപടി നല്‍കകയും ചെയ്തിരുന്നു. എന്നാല്‍ താന്‍ അയച്ച കത്തുകള്‍ക്ക് സിംഗ് മറുപടി ന്ല്‍കിയിരുന്നില്ലെന്നും വിനോദ് റായ് പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസിലും എയര്‍ ഇന്ത്യ വിമാനം വാങ്ങിയപ്പോഴും വന്‍ തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും റായി ആരോപിക്കുന്നു. മന്‍മോഹന്‍ സിംഗിന് ഈ അഴിമതി തടയാന്‍ കഴിയുമായിരുന്നു. എന്നിട്ടും അതിന് അദേഹം തുനിഞ്ഞില്ല. അതിന് അനുമതി നല്‍കുകയും ചെയ്തു വെന്നും വിനോദ് റായ് ആരോപിച്ചു. വിനോദ് റായിയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ‘നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്’ എന്ന പുസ്തകത്തില്‍ ഇതിനെകുറിച്ചെല്ലാം വിശദമായി പറയുന്നുണ്ടെന്നാണ് സൂചന.

.അതെസമയം ആരോപണങ്ങള്‍ നിഷേധിച്ച കോണ്‍ഗ്രസ് വിനോദ് റായിയെ പൊതുസംവാദത്തിന് വെല്ലുവിളിച്ചു. കൂടാതെ പൊതു ശ്രദ്ധ നേടാനുള്ള വിനോദ് റായിയുടെ വിലകുറഞ്ഞ നീക്കമാണിതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!