ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയ സല്‍മാന്‍ ഖാനെതിരെ കേസ്

MODEL copyമുംബൈ:ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയതിന് യവതമല്‍ പോലീസ് കേസെടുത്തു. മൊഹമ്മദ് അസിം മൊഹമ്മദ് അരിഫ് എന്നയാള്‍ നല്‍കിയ പരാതിയിലാണ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.

മുംബെയില്‍ മാസങ്ങള്‍ക്ക് മുമ്പ് സല്‍മാന്‍ നടത്തിയ ഫാഷന്‍ ഷോയില്‍ അറബിയില്‍ അല്ലാഹ് എന്നെഴുതിയ വസ്ത്രം ധരിച്ച് ഒരു മോഡല്‍ റാമ്പിലൂടെ നടന്നിരുന്നു. ഇത് മുസ്ലിം മത വികാരത്തെ വ്രണപ്പെടുത്തി എന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഇതിന്റെ ക്ലിപ്പിന്റെ കോപ്പിയും ഇതോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

അതെസമയം താരത്തിനെതിരെ പരാതി നല്‍കിയി്ട്ടും പോലീസ് വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ പോലീസ്‌റ്റേഷന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസ് കേസെടുക്കാന്‍ തയ്യാറായതെന്ന് അരിഫ് വ്യക്തമാക്കി.

സംഭത്തില്‍ സല്‍മാനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Share news
error: Content is protected !!
Scroll to Top