Section

malabari-logo-mobile

കടല്‍ക്കൊല; നാവികന് ഇറ്റലിയില്‍ പോകാം

HIGHLIGHTS : ദില്ലി; കടല്‍ക്കൊല കേസിലെ പ്രതിയായ നാവികന് ഇറ്റലിയില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. ആരോഗ്യപ്രശ്‌നം പരിഗണിച്ച് ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണ...

MODEL 1 copyദില്ലി; കടല്‍ക്കൊല കേസിലെ പ്രതിയായ നാവികന് ഇറ്റലിയില്‍ പോകാന്‍ സുപ്രീംകോടതിയുടെ അനുമതി. ആരോഗ്യപ്രശ്‌നം പരിഗണിച്ച് ഇറ്റലിയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറ്റാലിയന്‍ നാവികന്‍ ലാസിമിലാനോ ലതോറ സമര്‍പ്പിച്ച ഹര്‍ജ്ജിയിലാണ് സുപ്രീംകോടതിയുടെ അനുമതി.

മസ്തിഷ്‌കാഘാതം ഉണ്ടായതിനാല്‍ വിദ്ഗ്ദ്ധ ചികിത്സയ്ക്കായി നാട്ടില്‍ പോകാന്‍ അനുവദിക്കണം എന്നായിരുന്നു നാവികന്‍ ആവശ്യപ്പെട്ടിരുന്നത്.

sameeksha-malabarinews

നാലുമാസത്തേക്ക് നാട്ടില്‍ പോകാനാണ് അനുവാദം നല്‍കിയിരിക്കുന്നത്. ഹര്‍ജി പരിഗണിക്കവെ വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് സ്ുപ്രീംകോടതി ആരാഞ്ഞു. നാവികന്റെ അപേക്ഷ കേന്ദ്രവും കേരളവും എതിര്‍ത്തില്ല. അപേക്ഷയെ എതിര്‍ക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറ്റാലിയന്‍ സ്ഥനപതിയും നാവികനും സ്ത്യവാങ്മൂലം ന്ല്‍കാനും കോടതി നിര്‍ദേശിച്ചു. ഇതിന് ശേഷമേ നാട്ടിലേക്ക് പോകാന്‍ സാധിക്കു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!