ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കും; തിരുവഞ്ചൂര്‍

MODEL 1 copyകോഴിക്കോട്:സംസ്ഥാനത്തെ ഓട്ടോ ടാക്‌സി നിരക്ക് കാലികമായി പരിഷ്‌ക്കരി്ക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധകൃഷ്ണന്‍. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലായിരിക്കും നിരക്ക് വര്‍ദ്ധിപ്പിക്കുക. നിരക്ക് വര്‍ദ്ധിപ്പിക്കണമെന്ന ശുപാര്‍ശയടങ്ങിയ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

ഓട്ടോ ടാക്‌സി നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികള്‍ തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ച പണിമുടക്ക് നടത്തിയിരുന്നു. തിരുവനന്തപുരത്ത് ഇന്ന് പണിമുടക്ക് നടക്കുകയാണ്.

Share news
error: Content is protected !!
Scroll to Top