ഡ്യൂട്ടി സമയത്ത് പോലീസുകാര്‍ക്ക് മൊബൈല്‍ ഉപയോഗിക്കാന്‍ വിലക്ക്

Tizen phoneപനാജി: ഡ്യൂട്ടി സമയത്ത് ഗോവയില്‍ പോലീസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക്. ജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് പോലീസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. പുതുതായി ചാര്‍ജ്ജെടുത്ത ഐജി സുനില്‍ ഗാര്‍ഗ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. പനാജി പോലീസ് സ്‌റ്റേഷനില്‍ വ്യാഴാഴ്ച സന്ദര്‍ശനം നടത്തിയ ഐജി പൊതുജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പോലീസുകാര്‍ ട്രാഫിക്ക് ഡ്യൂട്ടിക്കിടയിലും പിക്കറ്റിംഗിനിടയിലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു വെന്നായിരുന്നു പരാതി.

മൊബൈല്‍ ഫോണ്‍ ഇല്ലെങ്കിലും പോലീസുകാര്‍ക്ക് നന്നായി ജോലി ചെയ്യാമെന്നും അദേഹം പറഞ്ഞു. അതെസമയം അത്യാവശ്യ ഘട്ടങ്ങളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നും ഐജി പറഞ്ഞു.

Share news
error: Content is protected !!
Scroll to Top