കാളികാവില്‍ പുഴ നിറഞ്ഞൊഴുകി യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു

MODEL 1 copyകാളികാവ്: ചിങ്കക്കല്ല് പുഴയില്‍ അപ്രതീക്ഷിതമയുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് ഒരാള്‍ മരിച്ചു. 19് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കാളികാവ് അഞ്ചച്ചവ്വില്‍ മൂച്ചിക്കലിലെ പുലത്ത് സെമീര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചരമണിയോടെയാണ് ദുരന്തമുണ്ടായത്.

സാധരണ രീതിയില്‍ ശാന്തമായി പരന്നൊഴുകന്ന അപകടസാധ്യത കുറഞ്ഞ പുഴയാണ് ചിങ്കിക്കല്ല് പുഴ. ചിങ്കിക്കല്ല് പുഴയുടെ മുകള്‍ഭാഗത്ത് പാറയില്‍ ഭക്ഷണം പാകം ചെയ്ത കഴിക്കുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. പെട്ടന്ന് മലവെള്ളപ്പാച്ചിലുണ്ടായതോടെ മരിച്ച സമീറടക്കമുള്ളവര്‍ ഒരു കരയിലേക്കും വഴികാട്ടിയായി ഇവരോടൊപ്പമുണ്ടായിരുന്ന ജോര്‍ജ്ജ് ആന്റോയും ഒരുസംഘവും മറുകരയിലേക്കും നീങ്ങി. ഇതിനിടയില്‍ സമീര്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

പരിക്കുകളോടെ വള്ളിപ്പൂളയില്‍ നിന്ന് സെമീറിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.അഞ്ചച്ചവടി മൂച്ചിക്കലിലെ പുലത്ത് മുഹമ്മദിന്റെ മകനാണ് സമീര്‍. ഇയാള്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ ജോലിചെയ്തുവരികയാണ് അവധിക്ക് നാട്ടിലെത്തിയതാണ്്്്്്.

മാതാവ് ഫാത്തിമ, ഭാര്യ കെന്‍സാ ബാനു, മക്കള്‍ ഷാന്‍സില്‍, സജു.

Share news
error: Content is protected !!
Scroll to Top