പരപ്പനങ്ങാടി : അവധി ആഘോഷിക്കാനെത്തി കടലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടു. മത്സ്യതൊഴിലാളികള്‍ സമയോചിതമായി ഇടപെട്ട് തിരയില്‍ പെട്ട മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ പരപ്പനങ്ങാടി പൂരപ്പുഴ അഴിമുഖം സ്ഥിതി ചെയ്യുന്ന കെട്ടുങ്ങള്‍ കടപ്പുറത്താണ് അപകടം നടന്നത്. കോട്ടക്കല്‍ സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. രക്ഷപ്പെടുത്തിയ കുട്ടികളെ മത്സ്യതൊഴിലാളികള്‍ പരപ്പനങ്ങാടി പോലീസ് സ്‌റ്റേഷനിലെത്തിച്ചു. തുടര്ന്ന് കുട്ടികളെ രക്ഷിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




