ഗൃഹനാഥന്റെ കൊലപാതകം: ബന്ധുക്കളെ പോലീസ് ചോദ്യം ചെയ്തു

parappanangadiപരപ്പനങ്ങാടി : കഴിഞ്ഞ ദിവസം പരപ്പനങ്ങാടി പുത്തരിക്കല്‍ മുങ്ങത്താംതറയില്‍ പിതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യയേയും മക്കളേയും അയല്‍വാസികളെയും പോലീസ് ചോദ്യംചെയ്തു കേസന്വേഷണത്തിന്റെ ചുമതലയുള്ള താനൂര്‍ സിഐ ബാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തുമണിയോടെ മുഹമ്മദിന്റെ വീട്ടിലെത്തിയാണ് പോലീസ് ഇവരെ ചോദ്യംചെയ്തത്.

കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന് ആക്ഷന്‍കൗണ്‍സില്‍ ആരോപണമുന്നയിച്ചതിന്റെ പശ്ചാത്തലത്തില്‍ നടന്ന ഈ ചോദ്യം ചെയ്യല്‍ ഗൗരവതരമാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇതിനിെട വെട്ടകത്തി ഉപയോഗച്ചുള്ള വെട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമികറിപ്പോര്‍ട്ട്.

എന്നാല്‍ താന്‍ ഒറ്റക്കാണ് കൊലപാതകം ആസൂത്രണംചെയ്ത് നടപ്പിലാക്കിയെതെന്നാണ് പോലീസിന് അഷറഫ് നല്‍കിയ മൊഴി എന്നാണ് റിപ്പോര്‍ട്ട്.

Share news
error: Content is protected !!
Scroll to Top