ഇത്തവണ തൃശൂര്‍ പൂരം ഇല്ല

തൃശൂര്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ നീട്ടിയതിനാല്‍ ഇത്തവണ തൃശൂര്‍ പൂരം ഉണ്ടാവില്ല. മന്ത്രി വി എസ് സുനില്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്. പൂരവുമായി ബന്ധപ്പെട്ടുള്ള മറ്റെല്ലാ പരിപാടികളും ഈ വര്‍ഷം വേണ്ടെന്നാണ് മന്ത്രിതല യോഗത്തില്‍ തീരമാനിച്ചതെന്നും മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

നേരത്തെ ആറാട്ടുപുഴ പൂരവും വേണ്ടെന്ന് വെച്ചിരുന്നു. ലോകം അസാധാരണമായ സാഹചര്യം നേരിടുന്ന അവസ്ഥയിലാണ് ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് നടത്തിയ യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനം മെന്നും മന്ത്രി വ്യക്തമാക്കി.

ക്ഷേത്രത്തിനുള്ളില്‍ നടക്കുന്ന ചടങ്ങില്‍ അഞ്ച് പേര്‍ക്കുമാത്രമായിരിക്കും പങ്കെടുക്കുക. തന്ത്രിമാരുടെയും അഭിപ്രായം സ്വീകരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ചെറുപൂരം ഉള്‍പ്പെടെ എല്ലാ പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ട്. 144 നിലനില്‍ക്കുന്നതിനാല്‍ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ എവിടെയും കൂടാന്‍ പാടില്ല.

Share news
error: Content is protected !!
Scroll to Top