പുതിയ ലോക്ക് ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ നീട്ടിയതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 20 മുതല്‍ ഇവ പ്രാബല്യത്തില്‍ വരും. അതേസമയം കോവിഡ് ഹോട്ട് സ്‌പോട്ടായി തരിച്ച പ്രദേശങ്ങളില്‍ ഈ ഇളവുകള്‍ ഉണ്ടാവില്ല. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളാണ് ഹോട്ട് സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുള്ളത്.

ഹോട്ടലുകളും ഹോംസ്‌റ്റേ, പോസ്‌റ്റോഫീസുകളും തുറക്കാന്‍ അനുമതി നല്‍കി. ഐ ടി സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാം എന്നാല്‍ അമ്പത് ശതമാനം ജീവനക്കാരെ പാടുള്ളു. കമ്പോളങ്ങള്‍ തുറക്കാം, പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കില്ല. എന്നാല്‍ ചരക്ക് ഗതാഗതത്തിന് അനുമതിയുണ്ട്. അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കാം. റോഡ് നിര്‍മ്മാണം, കെട്ടിട നിര്‍മ്മാണം, ജലസേചന പദ്ധതി എന്നിവയ്ക്ക് അനുമതി, വിദ്യഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും. തോട്ടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി, കേന്ദ്ര സംസ്ഥാന സ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കും, വ്യോമ റെയില്‍ വാഹന ഗതാഗതം മെയ് മൂന്നു വരം പുനരാരംഭിക്കില്ല, അവശ്യ വസ്തുക്കള്‍ക്ക് നിലവിലുള്ള ഇളവുകള്‍ തുടരും, വ്യാപാര സ്ഥാപനങ്ങളും വ്യവസായ ശാലകളും അടഞ്ഞു കിടക്കും, പൊതു ആരാധന നടത്താന്‍ പാടില്ലെന്ന് നിര്‍ദേശം, മദ്യം, സിഗരറ്റ് വില്‍പനയ്ക്ക് നിരോധനം, പൊതു സ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും മുഖാവരണം നിര്‍ബന്ധം, മെഡിക്കല്‍ ലാബുകള്‍ തുറക്കാം, ആരാധനാലയങ്ങള്‍ തുറക്കരുത്, മാളുകളും തിയേറ്ററുകളും തുറക്കരുത്, മരണം, വിവാഹ ചടങ്ങ് എന്നിവയ്ക്ക് നിയന്ത്രണം, മത്സ്യം, ക്ഷീരം, കോഴിവളര്‍ത്തല്‍ മേഖലയിലുള്ളവര്‍ക്ക് യാത്രാനുമതി, പൊതുസ്ഥലത്ത് തുപ്പുന്നത് കുറ്റകരമാകും. തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട അത്യാവശ്യമുള്ള നിര്‍മ്മാണ യൂണിറ്റുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടി മാത്രം തുറക്കണം.

അവശ്യസാധനങ്ങള് കൊണ്ടുപോകാന്‍ മാത്രമേ വാഹനങ്ങള്‍ ഉപയോഗിക്കാവൂ. സ്വകാര്യ കാറുകളില്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാം എന്നാല്‍ ഡ്രൈവറും പിറകില്‍ ഒരാളും മാത്രം, അഗ്നിശമനസേന, പൊലീസ് വാഹനങ്ങള്‍, ആംബുലന്‍സ് അടക്കമുള്ള എമര്‍ജന്‍സി സേവനങ്ങള്‍, റെയില്‍വേ, എയര്‍പോര്‍ട്ട്, സീപോര്‍ട്ട് എന്നിവകളില്‍ ചരക്ക് നീക്കം മാത്രം, അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനായി വാഹനങ്ങള്‍ ഉപയോഗിക്കാം, പെട്രോളിയം, എല്‍പിജി, ഭക്ഷണവസ്തുക്കള്‍, അവശ്യവസ്തുക്കള്‍,മെഡിക്കല്‍ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കൊണ്ടുപോകാന്‍ അന്തര്‍സംസ്ഥാന ഗതാഗതം അനുവദിക്കും, കൊയ്ത്തുപകരണങ്ങള്‍ കൊണ്ടുപോകാന്‍ അനുവദിക്കും അതിര്‍ത്തി കടന്നും കൊണ്ടുപോകാം(പുതിയ നിര്‍ദേശമാണ്), വിദേശ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ നിന്ന് പോകാം എന്നാല്‍ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചതിന് ശേഷം മാത്രം.

Share news
error: Content is protected !!
Scroll to Top