Section

malabari-logo-mobile

ഇളയേടത്ത് ഹംസക്കോയയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പരപ്പനങ്ങാടി

HIGHLIGHTS : പരപ്പനങ്ങാടി കോവിഡ് ബാധിച്ച് മരണമടഞ്ഞ മുന്‍ ഇന്ത്യന്‍ഫുട്‌ബോള്‍ താരവും പരപ്പനങ്ങാടി സ്വദേശിയുമായ

പരപ്പനങ്ങാടി:  കോവിഡ് ബാധിച്ച് മരണമടഞ്ഞ മുന്‍ ഇന്ത്യന്‍ഫുട്‌ബോള്‍ താരവും പരപ്പനങ്ങാടി സ്വദേശിയുമായ ഇളയിടത്ത് ഹംസക്കോയയുടെ നിര്യാണത്തില്‍ പരപ്പനങ്ങാടിയിലെ സാമൂഹ്യ രാഷ്ട്രീയ കായിക രംഗത്തെ നിരവധി പേര്‍ അനുശോചിച്ചു.

പരപ്പനങ്ങാടി ചുടലപറമ്പില്‍ നിന്നും കളിച്ച് വളര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ നടന്നകയറിയ ഫുട്‌ബോളിനെ സ്‌നേഹിച്ച ഇളയേടത്ത് ഹംസക്കോയയുടെ വിയോഗം നമുക്ക് തീരനഷ്ടമാണെന്ന്്പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എച്ച് ഹനീഫ പറഞ്ഞു. അദ്ദേഹത്തിന്റെ മരണത്തില്‍ വ്യക്തിപരമായും നഗരസഭക്കുവേണ്ടിയും അനുശോചനം രേഖപ്പെടുത്തുന്നതായി എച്ച് ഹനീഫ പറഞ്ഞു.

sameeksha-malabarinews

പരപ്പനങ്ങാടിയുടെ കായികരംഗത്തെ അഭിമാനാതാരമായിരുന്നു ഹംസക്കോയാക്കെയന്നെ നഗരസഭ പ്രതിപക്ഷനേതാവ് ദേവന്‍ ആലുങ്ങല്‍ പറഞ്ഞു. അദ്ദേഹത്തിന് വേണ്ടത്ര ആദരവ് പരപ്പനങ്ങാടിയിലെ സമൂഹം നല്‍കിയോ എന്ന് നാം ചിന്തിക്കേണ്ടിരിക്കുന്നവെന്നും ദേവന്‍ പറഞ്ഞു.

ഹംസക്കോയയുടെ നിര്യാണത്തില്‍ പരപ്പനങ്ങാടി മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡണ്ട് ഉമ്മര്‍ ഒട്ടുമ്മല്‍ അനുശോചനം രേഖപ്പെടുത്തി പരപ്പനങ്ങാടിയിലെ ഒട്ടേറെ യുവാക്കളെ സ്‌പോട്‌സ് രംഗത്ത് വിശിഷ്ടാ ഫുട്‌ബോള്‍ രംഗത്ത് പ്രോല്‍സാഹനവും പരിശീലനവും നല്‍കി വളര്‍ത്തി കൊണ്ട് വന്ന താരമായിരുന്നു ഹംസക്കോയയെന്ന് പരപ്പനങ്ങാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഉമ്മര്‍ ഒട്ടുമ്മല്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഇളയിടത്ത് ഹംസക്കോയുടെ നിര്യാണത്തില്‍ സിപിഐഎം പരപ്പനങ്ങാടി ലോക്കല്‍കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. പരപ്പനങ്ങാടിയുടെ കായികമേഖലക്ക് കനത്ത നഷ്ടമാണ് ഹംസക്കോയയുടെ മരണമെന്ന സിപിഎം ലോക്കല്‍ സക്രട്ടറി കെ ജയചന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ കൃത്യനിഷ്ഠയും കായികരംഗത്തെ സമര്‍പ്പണബോധവും യുവാക്കള്‍ക്ക് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

മുന്‍ഫുട്‌ബോള്‍താരവും പരപ്പനങ്ങാടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവുമായ അരവിന്ദേട്ടന്‍ ബിഇഎം സ്‌കൂളില്‍ പഠിക്കുന്ന കാലത്തുള്ള ഹംസക്കോയയുടെ മികവാര്‍ന്ന പ്രകടനങ്ങളെ ഓര്‍ത്തെടുത്തു. ആത്മാര്‍ത്ഥതയോടെയും സ്ഥിരോത്സഹത്തോടെയും പരിശീലനം നടത്തി നേടിയെടുത്ത വിജയങ്ങളാണ് ഹംസക്കോയുടേതെന്ന് അരവിന്ദന്‍ പറഞ്ഞു. തന്നാല്‍കഴിയുന്നു സഹായങ്ങള്‍ എല്ലാവര്‍ക്കും ചെയ്യാന്‍ മനസ്സുള്ള ആളായിരുന്നു ഹംസക്കോയ. അദ്ദേഹത്തിന്റെ വിയോഗം എനിക്ക് വ്യക്തിപരമായി തീരാനഷ്ടമാണ് . അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു.

ഇളയേടത്ത് ഹംസക്കോയ ഓര്‍മ്മയാകുമ്പോള്‍ കായികലോകത്തെ പരപ്പനങ്ങാടിയിലെ പകരം വെക്കാനില്ലാത്ത അതികായനാണ് വിടപറഞ്ഞത്. നവജീവന്‍ വായനശാലയുടെ അഭ്യുദയകാക്ഷിയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം നാടിനും കുടുംബത്തിനുമുണ്ടാക്കിയ വേദനയിലും നഷ്ടത്തിലും നവജീവന്‍ വായനശാല പ്രവര്‍ത്തകര്‍ പങ്കുചേരുന്നതായി വായനശാല പ്രസിഡന്റ് സനല്‍ നടുവത്ത് പറഞ്ഞു.

നാട്ടിലെത്തുമ്പോളെല്ലാം ചുടലപറമ്പ്‌മൈതാനിയിലെ നിത്യസന്ദര്‍ശകനായ ഹംസക്കോയ റെഡ് വേവ്‌സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കായകിമത്സരങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തന്നിരുന്നുവെന്ന് റെഡ് വേവസ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കേലച്ചന്‍കണ്ടി പറഞ്ഞു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ തങ്ങളുടെ ക്ലബ് പ്രവര്‍ത്തകര്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നവെന്നും, കുടുംബത്തിന്റെ വേദനയില്‍ പങ്കുകൊള്ളുന്നുവെന്നും പറഞ്ഞു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!