പരപ്പനങ്ങാടി: കൊടപ്പാളി ഹൈദ്രോസ് ജുമാഹത്ത്
പള്ളി ഉടന്‍ തുറക്കില്ല. പള്ളി കമ്മറ്റി ഗവണ്മെന്റ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നമസ്‌കാരം തുടങ്ങാന്‍ സാങ്കേതിക ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് തത്കാലം ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം.
പ്രസിഡന്റ് സി.പി ഇമ്പിച്ചി ബാവായുടെ അധ്യക്ഷതയില്‍ പരപ്പനങ്ങാടി ഖാസി: സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ യോഗം ഉദ്ഘാടനം ചെയ്തു. കെ. മുഹമ്മദ് കുട്ടി നഹ സ്വാഗതം പറഞ്ഞു. പി വി മുസ്തഫ, കെ. ബഷീര്‍, എ കെ അബൂബക്കര്‍, എം. ഇസ്മായില്‍ കുട്ടി, ഹനീഫ പി എം, കുഞ്ഞിപ്പോക്കര്‍ വി, അബ്ദുറഹിമാന്‍ കുട്ടി, സി വി സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഹൈദ്രോസ് ജുമാഹത്ത്
പള്ളി അടച്ചിട്ടതായിരുന്നു.




