Section

malabari-logo-mobile

ആദിവാസികളുടെ പോഷകാഹരക്കുറവ്‌ പരിഹരിക്കാനുള്ള പദ്ധതിക്ക്‌ തുടക്കമായി

HIGHLIGHTS : മലപ്പുറം: ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതിന്‌ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിക്ക്‌ തുടക്കമായി.

IMG-20150330-WA0023 (1)മലപ്പുറം: ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ്‌ പരിഹരിക്കുന്നതിന്‌ ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. മലയില്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ആദ്യ ഘട്ടത്തില്‍ ചാലിയാര്‍ പഞ്ചായത്തിലെ അമ്പുമല, വെറ്റിലകൊല്ലി കോളനികളിലെ 86 കുടുംബങ്ങള്‍ക്കാണ്‌ പോഷകാഹരം വിതരണം ചെയ്യുന്നത്‌. അരി, പയര്‍, ഗോതമ്പുപൊടി, അരിപ്പൊടി തുടങ്ങി 20 ഓളം സാധനങ്ങളാണ്‌ വിതരണം ചെയ്യുന്നത്‌. ഇവ പാചകം ചെയ്‌ത്‌ കഴിക്കുന്നതിനുള്ള പരിശീലനവും ജില്ലാ ഭരണകൂടം നല്‍കുന്നുണ്ട്‌. വര്‍ഷത്തില്‍ 10 ലക്ഷത്തിന്റെ വിഭവങ്ങള്‍ മലയില്‍ ഗ്രൂപ്പ്‌ കോളനികളില്‍ വിതരണം ചെയ്യും. സ്വകാര്യ സംരംഭകരുടെ സഹായത്തോടെ മറ്റു കോളനികളിലും വിഭവങ്ങള്‍ വിതരണം ചെയ്യാന്‍ ജില്ലാ ഭരണകൂടത്തിന്‌ പദ്ധതിയുണ്ട്‌.
പാലക്കയം കോളനിയില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്‌ടര്‍ കെ.ബിജുവും മലയില്‍ ഗ്രൂപ്പ്‌ ചെയര്‍മാന്‍ മുഹമ്മദ്‌ ഗദ്ദാഫിയും ചേര്‍ന്ന്‌ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. ചാലിയാര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ലിസി ജോസഫ്‌, ഡെപ്യൂട്ടി കലക്‌ടര്‍ ഡോ. അരുണ്‍ കുമാര്‍, നോര്‍ത്ത്‌ ഡി.എഫ്‌.ഒ സുനില്‍കുമാര്‍, ജെ.എസ്‌.എസ്‌ ഡയറക്‌ടര്‍ വി. ഉമ്മര്‍ കോയ, ഡി.ടി.പി.സി എക്‌സി. കമ്മിറ്റി അംഗം എം.കെ മുഹ്‌സിന്‍, സി. ദീപ, മേരി എലിസബത്ത്‌, കല്യാണി ടീച്ചര്‍, ആദിവാസി മൂപ്പന്‍ കൃഷ്‌ണന്‍കുട്ടി, ഫോറസ്റ്റ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!