ശ്രുതിക്ക്‌ പകരം തമന്ന

sruthi and tamannaകാര്‍ത്തിയും നാഗാര്‍ജ്ജുനും ഒന്നിച്ചെത്തുന്ന ദ്വിഭാഷ ചിത്രത്തില്‍ നിന്നും ശ്രുതി ഹസന്‍ പിന്മാറിയത് വാര്‍ത്തയായിരുന്നു. തമിഴിലും, തെലുങ്കിലുമായി ഒരുക്കുന്ന ചിത്രത്തില്‍ നിന്നും തിരക്കുകള്‍ പറഞ്ഞ് നടി പിന്മാറിയതിനെ തുടര്‍ന്ന് നിര്‍മാതാവ് പൊലീസില്‍ പരാതി നല്‍കിയെന്നും കേട്ടു.
എന്തായാലും ശ്രുതി പിന്മാറിയതോടെ ശ്രുതിയ്ക്ക് പകരം മറ്റൊരു നടിയെ ചിത്രത്തിന് വേണ്ടി കണ്ടെത്തിയെന്നതാണ് ചിത്രത്തെ സംബന്ധിച്ച പുതിയ വാര്‍ത്ത. തെന്നിന്ത്യന്‍ താരം തമന്നയാണത്രെ ആ വേഷം ഇനി ചെയ്യുന്നത്.
ആര്യ നായകനാകുന്ന ചിത്രത്തിന്റെ തിരക്കിലാണ് തമന്ന. ചിത്രത്തിലേക്കുള്ള ഓഫറുമായി അണിയറ പ്രവര്‍ത്തകര്‍ താരത്തെ സമീപിച്ചിരുന്നെന്ന് തമന്നയുടെ അച്ഛന്‍ സ്ഥിരീകരിച്ചു. ചിത്രത്തിന്റെ ഡേറ്റുകളുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. എല്ലാം ഒത്തു വന്നാല്‍ തമന്ന ഈ ചിത്രത്തില്‍ അഭിനയിക്കുമെന്ന് അച്ഛന്‍ പറഞ്ഞു. സിരുത്തെയ്ക്ക് ശേഷം തമന്ന കാര്‍ത്തിയോടൊപ്പം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാകും ഇത്.
Share news
error: Content is protected !!
Scroll to Top