പൊലീസ് സ്റ്റേഷനിലെ ശുചിമുറിയില്‍ ആദിവാസി യുവാവിന്റെ ആത്മഹത്യ; സിബിഐ അന്വേഷണത്തിന് ഡിജിപിയുടെ ശുപാര്‍ശ

കല്‍പറ്റ : പൊലീസ് കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്ത ആദിവാസി യുവാവ് ഗോകുല്‍, കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഗോകുലിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനു പിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവി ശുപാര്‍ശ നല്‍കിയത്.

ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ കുളത്തൂര്‍ ജയ്‌സിങ്ങിന് ആഭ്യന്തരവകുപ്പ് നല്‍കിയ വിവരവകാശ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ ക്രൈംബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്.

അമ്പലവയല്‍ നെല്ലാറച്ചാല്‍ പുതിയപാടി ഉന്നതിയിലെ ഗോകുലിനെയാണ് പൊലീസ് കസ്റ്റഡയിലിരിക്കെ കല്‍പറ്റ സ്റ്റേഷനിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍സുഹൃത്തിനൊപ്പം കാണാതായ ഗോകുലിനെ മാര്‍ച്ച് 31ന് കസ്റ്റഡിയിലെടുത്ത് രാത്രി 11 മണിയോടെ കല്‍പറ്റ സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പിറ്റേന്നു രാവിലെ ധരിച്ചിരുന്ന ഷര്‍ട്ടില്‍ ശുചിമുറിയില്‍ തൂങ്ങിയ നില്‍ക്കുന്നതായി കണ്ടെത്തി. സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Share news
error: Content is protected !!
Scroll to Top