കോഴിക്കോട് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങിയ 15 വയസ്സുകാരിക്കെതിരെ അതിക്രമം; 2 ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍

കോഴിക്കോട്: നഗരമധ്യത്തില്‍ 15 വയസ്സുകാരിക്കെതിരെ അതിക്രമം. കേസില്‍ പ്രതികളായ രണ്ട് പേര്‍ പിടിയില്‍. ബീഹാര്‍ കിഷന്‍ ഗഞ്ച് സ്വദേശികളായ ഫൈസാന്‍ അന്‍വര്‍ (36), ഹിമാന്‍ അലി (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ട്യൂഷന്‍ കഴിഞ്ഞ് ബസ്സിറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15 വയസ്സുകാരിക്കെതിരെ കഴിഞ്ഞ ദിവസമാണ് അതിക്രമം നടന്നത്. പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് വന്ന പ്രതികള്‍ പിടിച്ച് വലിച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. ചെറുത്തുനിന്ന പെണ്‍കുട്ടി നിലവിളിച്ച് ഓടി രക്ഷപ്പെട്ടു.

സിസിടിവി ദൃശ്യങ്ങളും ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചു വരുന്ന സ്ഥലത്തും പരിശോധന നടത്തിയാണ് കസബ പോലീസും ടൗണ്‍ അസി. കമ്മിഷണര്‍ അഷ്റഫ് ടി.കെ.യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേര്‍ന്ന് പ്രതികളിലേക്ക് എത്തിയത്. കസബ ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി നായര്‍, എ.എസ്.ഐ. സജേഷ് കുമാര്‍ പി, സി.പി.ഒമാരായ രതീഷ് എന്‍, സനില്‍ ടി. അനൂപ്ലാല്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഷാലു എം, ബൈജു പി, സുജിത്ത് സി കെ, ദിപിന്‍ എന്‍ എന്നിവരായിരുന്നു അന്വേഷത്തിലുണ്ടായിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top